തിരുവള്ളൂര്‍: ‘ലൂമിനന്‍സ് 2026’ എന്ന പേരില്‍ ചാനിയംകടവ് സൗമ്യത മെമ്മോറിയല്‍ യുപി സ്‌കൂള്‍ 125ാം വാര്‍ഷികാഘോഷവും നഴ്‌സറി കലോത്സവവും കവി വീരാന്‍കുട്ടി ഉദ്ഘാടനം
ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ എം.കെ.അഖിലേഷ് അധ്യക്ഷനായി. വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച വിദ്യാര്‍ഥികള്‍ക്കുള്ള പ്രശംസാ ഫലകവും സര്‍ട്ടിഫിക്കറ്റുകളും തോടന്നൂര്‍ എഇഒ പ്രേമചന്ദ്രന്‍ വിതരണം ചെയ്തു. പിടിഎ പ്രസിഡന്റ് എന്‍.എം.നിഷാദ്, എസ്എസ്ജി പ്രതിനിധി വി.കെ.കുട്ടി, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ടി.അഞ്ജലി, പി.നാണു, കുണ്ടാറ്റില്‍ മൊയ്തു, മാനേജര്‍ പി.കെ.വിലാസിനി, എന്‍.എം.ചന്ദ്രന്‍, പി.ബീന, കെ.ശുഭ, വി.എസ്.സൗചിത്യ തുടങ്ങിയവര്‍ സംസാരിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന വാര്‍ഷികത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍, മെഗാ തിരുവാതിര, വാര്‍ഷിക വൃക്ഷം തുടങ്ങിയവയും സംഘടിപ്പിച്ചു.















