
അരൂര്‍: സിപിഎം അധികാരത്തില്‍ തിരിച്ചു വരരുതെന്നാണ് നല്ല കമ്യൂണിസ്റ്റുകള്‍ ആഗ്രഹിക്കുന്നതെന്ന് കോണ്‍ഗ്രസ് രാഷ്ടീയ കാര്യ സമിതി അംഗം എന്‍.സുബ്രഹ്മണ്യന് പറഞ്ഞു. ബംഗാളിലെ അനുഭവം ഇവിടെയും
വരാതിരിക്കരുതെന്നാണ് അവരുടെ പ്രാര്‍ഥന. എല്ലാ മേഖലയേയും തകര്‍ത്ത ഭരണം വന്‍ അഴിമതിയും വെട്ടിപ്പുമാണ് നടത്തിയത്. യുഡിഎഫ് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുല്ലയുടെ തെരഞ്ഞെടുപ്പ് പര്യടന പരിപാടിയുടെ ഒന്നാം ദിവസത്തെ സമാപനം അരൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.വിജയന് അധ്യക്ഷത വഹിച്ചു. വി.എം.ചന്ദ്രന്, പ്രമോദ് കക്കട്ടില്‍, കെ.കെ അബ്ദുല്ല എം.കെ ഭാസ്കരന്, കെ സജീവന്, പി ശ്രീലത, കെ. ടി അബ്ദുറഹിമാന്, വി.പി പ്രവീണ്‍ എന്നിവര്‍ പ്രസംഗിച്ചു.
















