അഴിയൂര്‍: യുഡിഎഫ്-ആര്‍എംപിഐ ജനകീയ മുന്നണി അഴിയൂര്‍ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പ്രവര്‍ത്തനം തുടങ്ങി. അഴിയൂര്‍ ചുങ്കത്ത് എസ്ബിഐ ബാങ്കിന്
എതിര്‍വശത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. മുന്നണി പഞ്ചായത്ത് ചെയര്മാന് യു.എ.റഹീം അധ്യക്ഷത വഹിച്ചു. പറമ്പത്ത് പ്രഭാകരന്, വി.കെ.അനില്‍കുമാര്‍, പി.ബാബുരാജ്, വി.പി.പ്രകാശന്, പ്രദീപ് ചോമ്പാല, ടി.സി.രാമചന്ദ്രന്, കെ.പി.വിജയന്, ഫിറോസ് കാളാണ്ടി, പി.പി.ഇസ്മായില്‍, കെ.കെ.ഷെറിന് കുമാര്‍, യുസഫ് കുന്നുമ്മല്‍, സാജിദ് നെല്ലോളി, സി.സുഗതന്, നവാസ് നെല്ലോളി, രാജേഷ് അഴിയൂര്‍ എന്നിവര്‍ സംസാരിച്ചു.















