കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ചുവരെഴുത്തുകള്‍, ബോര്‍ഡുകള്‍,
ബാനറുകള്‍, പോസ്റ്ററുകള്‍, കൊടിതോരണങ്ങള്‍ എന്നിവയുള്‍പ്പടെ 1339 അനധികൃത പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. ഓരോ നിയോജക മണ്ഡലത്തിലും മൂന്ന് വീതം ഫഌിങ് സ്‌ക്വാഡുകളും രണ്ട് വീതം ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് പുറമെ ഒമ്പത് സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളും 26 വീഡിയോ സര്‍വൈലന്‍സ് ടീമുകളും 13 വീഡിയോ നിരീക്ഷണ ടീമുകളുമുണ്ട്. പണം, മദ്യം, മയക്കുമരുന്ന് വിതരണം എന്നിവ തടയാന്‍ അതിര്‍ത്തികളിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലും കര്‍ശന പരിശോധന ഏര്‍പ്പെടുത്തിയിട്ടുണ്ട്.















