അഴിയൂര്‍: ദേശീയ പാതയില്‍ നിര്‍ദിഷ്ട ചോമ്പാല്‍ ടോള്‍ പ്ലാസയ്ക്ക് സമീപം താമസിക്കുന്നവരുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുമെന്ന് കെ.കെ.രമ എംഎല്‍എ. ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് എംഎല്‍എ വ്യക്തമാക്കി. നിര്‍ദിഷ്ട ടോള്‍ പ്ലാസയിലെത്തി
ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ കാര്യം വ്യക്തമാക്കിയത്. പ്രശ്‌നത്തിന്റെ ഗൗരവം ദേശീയപാത അതോറിറ്റിയെ അറിയിക്കുമെന്ന് എംഎല്‍എ പറഞ്ഞു. മുക്കാളി കെഎസ്ഇബി ഓഫിസ് മുതല്‍ ബ്ലോക്ക് ഓഫീസ് വരെയാണ് ടോള്‍ പ്ലാസ നിര്‍മിക്കുന്നത്. ഇതുമൂലം സര്‍വീസ് റോഡ് നിലവില്‍ ഇല്ല. തുടര്‍ന്നാണ് ബദല്‍ സംവിധാനം വേണ്ടി വന്നത്. ചര്‍ച്ചകളില്‍ ആക്ഷന്‍ കമ്മിറ്റി പ്രതിനിധികളായ എ.ടി.ശ്രീധരന്‍, പി.ബാബുരാജ്, എ.ടി.മഹേഷ്, യു.എ.റഹീം, പ്രദീപ് ചോമ്പാല, കെ.കെ.രാജന്‍, കെ.പി.ഗോവിന്ദന്‍, രാമത്ത് പുരുഷു എന്നിവര്‍ സംസാരിച്ചു.















