
പയ്യോളി: പയ്യോളി അങ്ങാടി മുണ്ടാളിത്താഴ കിടപ്പു രോഗിയായ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ടാളിത്താഴ മാധവി (88), മകന്‍ സജീഷ് (48) എന്നിവരാണ്
മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ ഇന്ന് രാവിലെയാണ് വീടിനകത്ത് കാണപ്പെട്ടത്. മാധവിയെ കിടപ്പു മുറിയിലും സജീഷിനെ തൊട്ടടുത്ത മുറിയില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
മാധവി മൂന്ന് മാസമായി കിടപ്പിലാണ്. അമ്മയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അയല്‍വാസികളാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പയ്യോളി പോലീസ് സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
















