വടകര: പാചക വാതക പ്രതിസന്ധിക്ക് അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി വടകര നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍
പ്രതിഷേധ റാലിയും ധര്‍ണയും നടത്തി. വടകര പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ റാലി പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സാംസ്‌കാരിക ചത്വരത്തില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ ആര്‍ജെഡി ദേശീയ സമിതി അംഗം മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ടി.പി.ബിനീഷ് അധ്യക്ഷനായി. ആര്‍.സത്യന്‍, റഫീക് അഴിയൂര്‍, ടി.എന്‍.കെ.ശശീന്ദ്രന്‍, പി.സത്യനാഥന്‍, പി.സോമശേഖരന്‍ എന്നിവര്‍ സംസാരിച്ചു. പി.പ്രദീപ് കുമാര്‍ സ്വാഗതം പറഞ്ഞു.















