
കൊയിലാണ്ടി: അഗ്നിബാധ ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ക്രാഷ് ഫയര്‍ ടെന്‍ഡര്‍ സൗകര്യം ലഭ്യമാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന
സമിതി കൊയിലാണ്ടി യൂണിറ്റ് ആവശ്യപ്പെട്ടു. നിലവില്‍ കൊയിലാണ്ടിയിലുള്ള ഫയര്‍ യൂണിറ്റിന് ആധുനിക സൗകര്യം അനിവാര്യമാണെന്നു വ്യാപാരികള്‍ ചൂണ്ടിക്കാട്ടി.
ഇന്നലെ കൊയിലാണ്ടിയില്‍ പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ ഫെമിന്‍ സിറ്റി എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ തീ പിടിച്ചിരുന്നു. ആധുനികവും ഉയര്‍ന്ന ശേഷിയമുള്ള അഗ്‌നി രക്ഷാ ഉപകരണങ്ങള്‍ ഉണ്ടായാല്‍ തീ പടരുന്നതിന്റെ വ്യാപ്തി നിയന്ത്രിക്കാന്‍ കഴിയുമെന്നു നേതാക്കള്‍ പറഞ്ഞു.
യോഗത്തില്‍ വ്യാപാരി വ്യവസായ ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് മണിയോത്ത് മൂസ ഹാജി, യൂണിറ്റ് പ്രസിഡന്റ് കെ.എം.രാജീവന്‍, സെക്രട്ടറി ടി.പി.ഇസ്മായില്‍, വൈസ് പ്രസിഡന്റ് റിയാസ് അബൂബക്കര്‍, പ്രബീഷ് കുമാര്‍, ഡോ. ശശി കീഴാറ്റൂ പുറത്ത്,
കെ.എസ്.ഗോപാലകൃഷ്ണന്‍, ബാലകൃഷ്ണന്‍ സുധാമൃതം, ഗിരീഷ് ഗിരികല, ബഷീര്‍ മരുതൂര്‍, ശിവന്‍ കീര്‍ത്തന എന്നിവര്‍ പങ്കെടുത്തു















