
വടകര: കടത്തനാട് നെയ്യമൃത് കൂട്ടായ്മയും കുടുംബ സംഗമവും 15-ാം തിയ്യതി ഞായറാഴ്ച കണ്ണൂക്കര നെയ്യമൃത് മഠത്തില്‍ (വടക്കന്‍ തോട്ടം ദേവി ക്ഷേത്രം) നടക്കുമെന്ന് സംഘാടകര്‍
വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒമ്പതിന് ഉഷകാമ്പ്രം പരമേശ്വരന്‍ നമ്പൂതിരി ദീപ പ്രോജ്വലനവും അനുഗ്രഹ പ്രഭാഷണവും നടത്തും. അനുസ്മരണം മുന്നോക്ക സമുദായ കോര്‍പ്പറേഷന്‍ ഡയരക്ടര്‍ സോമന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്യും. കൊട്ടിയൂര്‍ പെരുമാള്‍ നെയ്യമൃത് സമിതി ട്രഷറര്‍ കെ.വി.പ്രമോദ് അനുസ്മരണ പ്രഭാഷണം നടത്തും. ‘നെയ്യമൃത് വൃതാചരണം നമ്മുടെ കര്‍ത്തവ്യം’ എന്ന വിഷയത്തെ കുറിച്ച് വിളമന ശ്രീജേഷ് പ്രസംഗിക്കും. കൊട്ടിയൂര്‍ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.ഗോകുല്‍ മുഖ്യാതിഥിയായി പങ്കെടുക്കും. പരീക്ഷകളിലും കലാകായിക മത്സരങ്ങളിലും ഉന്നത
വിജയം നേടിയ കുട്ടികളെ അനുമോദിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ചന്ദ്രന്‍ പാറക്കല്‍, പി.സത്യനാഥന്‍, ടി.സേതുമാധവന്‍, കെ.കെ.
പ്രഫുല്ലചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.















