
വടകര: ലയണ്‍സ് ക്ലബ് ഓഫ് വടകര തര്‍ജനി ഡിസ്ട്രിക്റ്റ് ഗവര്‍ണേഴ്‌സ് വിസിറ്റ് സംഘടിപ്പിച്ചു. ക്രിസ്റ്റല്‍ സ്യൂട്ടില്‍ നടന്ന ചടങ്ങില്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ രവി
ഗുപ്ത, ഫസ്റ്റ് ലേഡി റീജ ഗുപ്ത എന്നിവര്‍ മുഖ്യതിഥികളായി പങ്കെടുത്തു. വിഷോബ് പനങ്ങാട്ട്, ഡോ. മോഹനന്‍, ഭാസ്‌കരന്‍, വത്സല ഗോപിനാഥന്‍ തുടങ്ങിയവര്‍ ചടങ്ങിന് തിരി തെളിയിച്ചു. തര്‍ജനി പ്രസിഡന്റ് രമ്യ സ്വരൂപ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ അഡ്വ. വിജീത ബാല്‍രാജ്, സുലോചന, ദീപ പുതിയവളപ്പില്‍, പ്രശാന്തി, രശ്മി എന്നിവരെ ആദരിച്ചു. സെക്രട്ടറി പി.തിലക കുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റീന, അനുഷ എന്നിവര്‍ സംസാരിച്ചു. മീനാക്ഷി മല്ലിക സ്വാഗതവും ട്രഷറര്‍ ശ്രീദേവി പ്രശാന്ത് നന്ദിയും പറഞ്ഞു. വടകര ആയുര്‍വേദ ഹോസ്പിറ്റലിലേക്ക് വീല്‍ചെയര്‍, രണ്ട് ഡയാലിസിസ് രോഗികള്‍ക്ക് ധനസഹായം എന്നിവ വിതരണം ചെയ്തു.
ചാര്‍ട്ടര്‍ പ്രസിഡന്റ് മിനി.പി.എസ് നായര്‍, ഡോളി ശശീന്ദ്രന്‍, രമാബാലന്‍, ജയ തോമസ്, വത്സല വത്സന്‍, ലീഷ്യ, ലത, ഷൈജ, അനിത, സുമ, രഞ്ജന, ലിസി ഭാസ്‌കരന്‍, കുട്ടികളുടെ വിഭാഗമായ ലിയോ ക്ലബ് സെക്രട്ടറി അദ്വൈത് സ്വരൂപ്, ജീവന്തിക എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.















