
വടകര: തോടന്നൂരില്‍ കെഎസ്.യു ജില്ലാ സെക്രട്ടറിയുടെ വീടിനു ബോംബെറിഞ്ഞ കേസിലെ പ്രതിയായ അധ്യാപകനെ ജോലിയില്‍ നിന്നു പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സമരം. കേസിലെ പ്രതിയായ അധ്യാപകന്‍ മിഥുന്‍ലാല്‍ ജോലി ചെയ്യുന്ന മന്ദത്ത്കാവ് യുപി
സ്‌കൂളിലേക്കാണ് യുഡിവൈഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. മിഥുന്‍ലാലിനെ സ്‌കൂള്‍ മാനേജ്മെന്റ് ഉടന്‍ ജോലിയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
മുന്‍ എംഎല്‍എ പാറക്കല്‍ അബ്ദുള്ള മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ക്രിമിനല്‍ കേസുകളില്‍ പ്രതികളായവര്‍ വിദ്യാഭ്യാസ മേഖലയില്‍ തുടരുന്നതിലൂടെ കുട്ടികള്‍ക്കും സമൂഹത്തിനും തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിഷേധയോഗത്തില്‍ അതുല്‍ ബാബു അധ്യക്ഷത വഹിച്ചു. യുഡിഎഫ് ചെയര്‍മാന്‍ പി.എം
കണാരന്‍, പി.എം.അബൂബക്കര്‍, യൂസഫ് അലി, ബിജിത്ത് ലാല്‍, ചന്ദ്രന്‍ മൂഴിക്കല്‍, ബവിത്ത് മലോല്‍, ബബിന്‍ ലാല്‍ സി.ടി.കെ, റനീഷ് പി.കെ, സിനാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ടി.എം.കെ നംഷിദ് സ്വാഗതവും ശ്രീകല സജീഷ് നന്ദിയും പറഞ്ഞു. കുറ്റാരോപിതനായ അധ്യാപകനെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് യുഡിവൈഎഫ് തീരുമാനം.
















