
കൊയിലാണ്ടി: കനത്ത വെയിലും അസഹനീയമായ ചൂടും എത്തിയതോടെ ആളുകള്‍ ദാഹിച്ചുവലയുന്ന സ്ഥിതി. ടൗണിലും പരിസരങ്ങളിലും പൊതുജനങ്ങള്‍ക്ക് ദാഹം അകറ്റുന്നതിനായി കൊയിലാണ്ടി നഗരസഭ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് തണ്ണീര്‍ പന്തല്‍
ഒരുക്കി. രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെ ദാഹജല വിതരണം ഉണ്ടാവും. തണുത്തതും ചൂടുള്ളതുമായ വെള്ളം ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.
തണ്ണീര്‍പന്തല്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ യു കെ ചന്ദ്രന്‍ ഉദ്ഘടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുധീഷ്, കൗണ്‍സിലര്‍മാരായ സി.കെ.ജയദേവന്‍, ബാലകൃഷ്ണന്‍, അബ്ദുല്‍ കാദര്‍, സി സി എം രാജീവന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സുനില്‍കുമാര്‍, പ്രദീപ്, ജമീഷ് മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.
















