
വടകര: സഹൃദയ സംഘം വടകരയുടെ ആഭിമുഖ്യത്തില്‍ ‘ആദരവോടെ…’ പ്രഭാഷണ പരമ്പരക്ക് തുടക്കമായി. സംഗീതസംവിധായകന്‍ എം.ബി.ശ്രീനിവാസന്റെ ഓര്‍മദിനത്തില്‍
അദ്ദേഹത്തിന് പ്രണാമമര്‍പിച്ചുകൊണ്ടായിരുന്നു തുടക്കം. എം.ബി.ശ്രീനിവാസന്റെ സംഗീതവും ജീവിതവഴികളും വി.ടി.മുരളി പരിചയപ്പെടുത്തി. ടി.രാധാകൃഷ്ണന്‍ ആമുഖഭാഷണം നടത്തി.
സാംസ്‌കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ അനുസ്മരിക്കുകയാണ് ആദരവോടെ…. പരിപാടിയില്‍ ചെയ്യുന്നത്. സ്വാഗതഭാഷണം, അധ്യക്ഷത, ഉദ്ഘാടനം, ആശംസാഭാഷണം, കൃതജ്ഞത തുടങ്ങിയ ഔപചാരികതകളില്ലാതെ നേരിട്ടുള്ള ആശയ
സംവാദമാണ് ഇവിടെ നടക്കുന്നത്. ഗ്രീന്‍പാലസ് ഓഡിറ്റോറിയത്തില്‍ എം.ബി.ശ്രീനിവാസനെ അനുസ്മരിച്ചുകൊണ്ട് നടന്ന പരിപാടിയില്‍ നിരവധി പേര്‍ സംബന്ധിച്ചു.















