
വേളം: അംബേദ്കര്‍ ഗ്രാമപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരുകോടി രൂപ വീതം ഉപയോഗിച്ച് വേളം ഗ്രാമപഞ്ചായത്തിലെ കുളിക്കുന്ന് ഉന്നതിയും ചോയിമഠം ഉന്നതിയും നവീകരിച്ചു. ഇവയുടെ
ഉദ്ഘാടനം കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎല്‍എ നര്‍വഹിച്ചു.
കുളിക്കുന്ന് ഉന്നതിയിലും ചോയിമഠം ഉന്നതിയിലും താമസിക്കുന്നവരുടെ ദീര്‍ഘകാലത്തെ ആഗ്രഹമാണ് ഈ പദ്ധതി പൂര്‍ത്തിയാക്കുന്നതിലൂടെ സഫലമായത്. വീടുകളുടെ പുനരുദ്ധാരണം, നടപ്പാതകള്‍, ലൈറ്റ് എന്നിവ ഉള്‍പ്പെടെയാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.
വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി.മുജീബ് റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
















