
കുറ്റ്യാടി: എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവകാശ നിഷേധത്തിനും ജനദ്രോഹ നടപടികള്‍ക്കുമെതിരെ കെഎസ്എസ്പിഎ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍
നടത്തുന്ന ഉത്തരമേഖല
ജീവിതസമര യാത്രക്ക് കുറ്റ്യാടിയില്‍ സ്വീകരണം നല്‍കി.
ഡിസിസി ജനറല്‍ സെക്രട്ടറി പി.എം.അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റന്‍ എം.പി.വേലായുധന്‍, എം.എം വിജയകുമാര്‍, പി.രാധാകൃഷ്ണന്‍, വി.സദാനന്ദന്‍, കെ.എം.ചന്ദ്രന്‍, വി.പി.സര്‍വ്വോത്തമന്‍, കെ.പി ശ്രീധരന്‍, കെ.ടി.ജയലക്ഷ്മി, രാജീവ് പുതുശ്ശേരി, വി.വി.വിനോദന്‍, കെ.പി.പത്മനാഭന്‍, എം.സി സതീശ് കുമാര്‍, ഷീല പത്മനാഭന്‍, കെ പി മോഹന്‍ദാസ്, ടി.വി.ഗംഗാധരന്‍, ഒ.രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ കെ.കെ.പ്രദ്യുമ്‌നന്‍ സ്വാഗതം പറഞ്ഞു.
















