കക്കട്ടില്‍: കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ സമഗ്ര ചര്‍ച്ചക്ക് വേദിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എന്‍.വി.ചന്ദ്രന്‍
പദ്ധതി രേഖ അവതരിപ്പിച്ചു. ഉല്‍പ്പാദനമേഖലയ്ക്കും ശുചിത്വ മേഖലയ്ക്കും ഊന്നല്‍ നല്‍കുകയും ദാരിദ്ര്യ ലഘുകരണത്തിന് മുന്തിയ പരിഗണന നല്‍കുകയും ചെയ്തുകൊണ്ടു തയ്യാറാക്കിയ കരട് പദ്ധതിരേഖ വികസന സെമിനാറില്‍ അവതരിപ്പിച്ചു. അടുത്ത വര്‍ഷത്തേക്കുള്ള പദ്ധതി സംബന്ധിച്ച നിര്‍ദേശങ്ങള്‍ സെമിനാറില്‍ സമഗ്രമായി ചര്‍ച്ച ചെയ്തു. കെ.കെ.സുരേഷ്, വി.വി.വിനോദന്‍, എന്‍.പി.കുഞ്ഞിരാമന്‍, സി.വി.അഷറഫ്, വി.രാജന്‍, ആര്‍.പി.വിനോദന്‍, വൈസ് പ്രസിഡന്റ് റീന സുരേഷ്, ജനപ്രതിനിധികളായ കെ.മിനി, കെ.വിശ്വനാഥന്‍, റീജ സുനില്‍, എലിയാറ ആനന്ദന്‍, എം.ടി.രവീന്ദ്രന്‍, എ.വി.നാസറുദ്ദിന്‍, എന്‍.കെ.നസീര്‍, ആര്‍.ലിനി, ശ്രീബിഷ, ഷൈനി, ഷറഫുന്നിസ, പി.ടി.കെ.രാധ, ബീന കുളങ്ങരത്ത്, പഞ്ചായത്ത് സെക്രട്ടറി രാജീവന്‍ വള്ളില്‍ അസി. സെക്രട്ടറി പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു.















