
തൊട്ടില്‍പാലം: കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന മലയോര ഹൈവേയിലെ ചുങ്കക്കുറ്റി-പൂതംപാറ, പൂതംപാറ-ചുരണി-പക്രംതളം റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം
പൊതുമരാമത്ത്-ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. പൂതംപാറ സെന്റ് ജോസഫ് എല്‍പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഇ കെ വിജയന്‍ എംഎല്‍എ അധ്യക്ഷനായി.
ചുങ്കക്കുറ്റി മുതല്‍ പൂതംപാറ വരെയുള്ള 5.46 കിലോമീറ്റര്‍ റോഡ് 37.47 കോടി രൂപയും ഏഴ് കിലോമീറ്ററുള്ള പൂതംപാറ-ചൂരണി-പക്രംതളം റോഡ് ഏഴ് കോടി രൂപയും ചെലവിട്ടാണ് നിര്‍മിക്കുന്നത്.
എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി ബി ബൈജു റിപ്പോട്ട് അവതരിപ്പിച്ചു. കാവിലുംപാറ
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഘ പൊയിലുപറമ്പത്ത്, കാവിലുംപാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രമേശന്‍ മണലില്‍, സ്ഥിരം സമിതി അധ്യക്ഷരായ എം സുജിന, ബോബി മൂക്കന്‍ തോട്ടം, ബ്ലോക്ക് പഞ്ചായത്ത് അംഗം റോയ് മാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍മാരായ മനു എടിക്കാട്ടില്‍, സംഗീത കച്ചേരി, അസി. എഞ്ചിനീയര്‍ സി പി നളിന്‍കുമാര്‍, ഫാദര്‍ ജോസ് കരോട്ട് ഉഴുന്നാലില്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















