വടകര: നിയമസഭ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ക്ക് മുന്നോടിയായി ഉത്തര മേഖല
ഡിഐജി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ വടകരയില്‍ കേന്ദ്രസേനയും പോലീസും ചേര്‍ന്ന് റൂട്ട് മാര്‍ച്ച് നടത്തി. പോലീസിനൊപ്പം ബിഎസ്എഫും റൂട്ട് മാര്‍ച്ചില്‍ ചുവടുവെച്ചു. പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച റൂട്ട് മാര്‍ച്ച് നഗരം ചുറ്റി പുതിയ സ്റ്റാന്റ്
പരിസരത്ത് സമാപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി സംസ്ഥാനത്തുടനീളം കേന്ദ്ര സേനയും പോലീസും സംയുക്തമായി നടത്തുന്ന റൂട്ട് മാര്‍ച്ചിന്റെ ഭാഗമായാണ് വടകരയിലും റൂട്ട് മാര്‍ച്ച് നടന്നതെന്ന് ഡിഐജി യതീഷ് ചന്ദ്ര പറഞ്ഞു. തെരഞ്ഞെടുപ്പിന്റ ഭാഗമായി ഒരു തരത്തിലുള്ള സംഘര്‍ഷങ്ങളും അനുവദിക്കില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള പരാതി ഉണ്ടെങ്കില്‍ പോലീസിനെ സമീപിക്കാം. തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിന്റ ഭാഗമാണ് റൂട്ട് മാര്‍ച്ച്. എല്ലാ ജില്ലകളിലും വരും ദിവസങ്ങളില്‍ ഇത്തരത്തില്‍ റൂട്ട് മാര്‍ച്ച് നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പോലീസ് മേധാവി ടി.ഫറാഷ്, ഡിവൈഎസ്പി സനല്‍ കുമാര്‍, സിഐ എം.വി.ദിനേശ്, എസ്‌ഐ കെ.മനോജ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.















