
വടകര: ഭിന്നശേഷി വിദ്യാര്‍ഥികളുടെ സമഗ്ര വികസനവും കൃത്യമായ ഇടപെടലുകളും ലക്ഷ്യമിട്ട് തണല്‍ സ്പെഷല്‍ സ്കൂള്‍ മണിയൂരിന്റെ ആഭിമുഖ്യത്തില്‍ പുതുപ്പണം
ചെട്ടിയാത്ത് യുപി സ്കൂളില്‍ സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു.
തണല്‍ മണിയൂര്‍ ചെയര്മാന് കെ.പി. അമ്മത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ഹെഡ്മിസ്ട്രസ് ടി. അപര്‍ണ അധ്യക്ഷത വഹിച്ചു. കെ.കെ. നാരായണന്, എം. ഗോപി, കെ.ടി. അബ്ദുല്‍ ഹമീദ്, ആര്.പി. ഷാജി എന്നിവര്‍ സംസാരിച്ചു.
കുട്ടികളുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് മികച്ച പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഒക്ക്യുപേഷണല്‍ തെറാപ്പി, സ്പീച്ച് തെറാപ്പി, ബിഹേവിയറല്‍ തെറാപ്പി, എജുക്കേഷണല്‍ പ്രോഗ്രാം, സ്പെഷ്യല്‍ എജുക്കേഷന്‍, വൊക്കേഷണല്‍ ട്രെയിനിംഗ് തുടങ്ങിയ മേഖലകളിലെ സേവനങ്ങള്‍ ക്യാമ്പില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കി. അതത് മേഖലകളിലെ വിദഗ്ധര്‍ ക്യാമ്പില്‍ പങ്കെടുത്ത് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്കി.
















