വടകര: ഇരിങ്ങലില്‍ ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ചു. മലപ്പുറം മക്കരപ്പറമ്പ് ചോലയില്‍ നിഷാദ് അലിയാണ് (41) മരിച്ചത്. ഇന്ന് വൈകീട്ട് 6.30 ഓടെ കണ്ണൂര്‍-ഷൊര്‍ണൂര്‍
മെമു ട്രെയിനില്‍ നിന്നാണ് യുവാവ് വീണത്. ഇരിങ്ങല്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തുന്നതിനു മുമ്പാണ് അപകടമുണ്ടായത്. വാതിലിനടുത്ത നില്‍ക്കുകയായിരുന്ന നിഷാദ് അലി തെറിച്ചുവീഴുകയായിരുന്നു. പയ്യോളി പൊലീസ് സ്ഥലത്തെത്തി. മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ദിവസങ്ങള്‍ക്കു മുമ്പാണ് തിക്കോടി സ്വദേശി സന്തോഷ് ഇരിങ്ങലില്‍ അപകടത്തില്‍പെട്ടത്. സ്റ്റേഷന് മാറി ഇറങ്ങിപ്പോയതിനു പിന്നാലെ തിരികെ ട്രെയിനില്‍ കയറുമ്പോള്‍ വീണ് മരണപ്പെടുകയായിരുന്നു.
















