കക്കട്ടില്‍: മുസ്ലിം ലീഗ് നേതാവായും അധ്യാപകനായും ജനപ്രതിനിധിയായും പൊതു
രംഗത്ത് നിസ്വാര്‍ഥ പ്രവര്‍ത്തനം കാഴ്ചവെച്ച പി.അമ്മദ് മാസ്റ്റര്‍ ജന ഹൃദയം കീഴടക്കിയ നേതാവാണെന്ന് വ്യവസായ ഐടി വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
മുസ്ലിം ലീഗ് കുന്നമ്മല്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന പി.അമ്മദ്
മാസ്റ്റര്‍ അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായ മൈനോരിറ്റി എംപവര്‍മെന്റ് കേന്ദ്രത്തിന്റെ നാമകരണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.അമ്മദ് പകര്‍ന്നുതന്ന കരുതലിനും സ്നേഹത്തിനും പ്രതിഫലമായി അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മാതൃകയാക്കുകയാണ് വേണ്ടത്. അദ്ദേഹം തുടങ്ങി വെച്ച കാരുണ്യ പ്രവര്‍ത്തനങ്ങളും പരസ്പര സ്നേഹവും മുന്നോട്ട് കൊണ്ട് പോകുകയും വേണമെന്ന് മന്ത്രി തുടര്‍ന്ന് പറഞ്ഞു
പാറക്കല്‍ അബ്ദുള്ള എംഎല്‍എ മന്ത്രിക്ക് ഉപഹാര സമര്‍പ്പണം നടത്തി. പഞ്ചായത്ത്
മുസ്സിം ലീഗ് പ്രസിഡന്റ് സി.വി.അഷറഫ് അധ്യക്ഷത വഹിച്ചു. ജില്ലാ നിയോജക മണ്ഡലം ഭാരവാഹികളായ കെ.ടി.അബ്ദുറഹ്മാന്, എ.വി.നാസുറുദ്ദിന്, വി.വി.മുഹമ്മദലി, നൊച്ചാട്ട്
കുഞ്ഞബ്ദുള്ള, വി.പി.കുഞ്ഞമ്മദ്, അഹമ്മദ് പാതിരിപ്പറ്റ, സി.കെ.അബു, എം.കെ.അബദുള്‍ ഗഫൂര്‍, ഷറഫുന്നിസ, എ.പി.കുഞ്ഞബ്ദുള മുതലായവര്‍ പ്രസംഗിച്ചു.















