
വടകര: താലൂക്കിലെ പ്രസിദ്ധമായ പുതിയാപ്പ് ശ്രീ ചോയ്യോത്ത് ഭഗവതി ക്ഷേത്രത്തിലെ തിറമഹോത്സവം നവംബര്‍ 26, 27, 28 തിയ്യതികളില്‍ ആഘോഷിക്കുമെന്ന് സംഘാടകര്‍
വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉത്സവത്തിന്റെ മുന്നോടിയായി 24, 25 തിയ്യതികളില്‍ കലവറ നിറക്കല്‍ ചടങ്ങ് നടക്കും.
26-ാം തിയ്യതി വ്യാഴാഴ്ച രാവിലെ 5ന് ദീപാരാധന, ഗണപതി ഹോമം, ഭഗവതി സേവ, മൃത്യുഞ്ജയ ഹോമം, 7 ന് കൊടിയേറ്റം, ഉച്ചയ്ക്ക് 11.30 മുതല്‍ 2 വരെ അന്നദാനം, 6.30ന് കലശം, 7ന് അരിചാര്‍ത്തല്‍, 7.30ന് ഗുളികന് വെള്ളാട്ടം, 8.30ന് ഗുളികന്, കുട്ടിച്ചാത്തന്, കാരണവര്‍, വസൂരിമാല ഭഗവതിക്ക് അരിചാര്‍ത്തല്‍, 27ന് വെള്ളിയാഴ്ച കാലത്ത് 5ന് പള്ളി ഉണര്‍ത്തല്‍, 8ന് ചെണ്ടമേളം, ഉച്ചയ്ക്ക് ശേഷം 3.50ന് മഞ്ഞള്‍ പൊടി വരവ്, ഇളനീര് വരവ്, 6ന് ദീപാരാധന, 6.05ന് ഗുളികന് വെള്ളാട്ടം, 7.30ന് കുട്ടിച്ചാത്തന് വെള്ളാട്ടം, രാത്രി 8.30 മുതല്‍
പൂക്കലശം വരവ്, 11ന് ഗുരുതി, 12ന് ഭഗവതി വെള്ളാട്ടം, 12.30ന് കാരണവര്‍ വെള്ളാട്ടം, 28ന് ശനിയാഴ്ച കാലത്ത് 4ന് ഗുളികന് തിറയാട്ടം, 7ന് പ്രഭാത ഭക്ഷണം, 8ന് കുട്ടിച്ചാത്തന് തിറയാട്ടം, 9ന് കാരണവര്‍ തിറയാട്ടം, 11ന് വസൂരിമാല തിറയാട്ടം, 12ന് ഇളനീര് അഭിഷേകം, മഞ്ഞള്‍ പൊടി അഭിഷേകം, വൈകീട്ട് 3ന് നടയടക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ചെയര്മാന് സുനില്‍ കുമാര്‍ ചോയ്യോത്ത്, കണ്‍വീനര്‍ ദിവാകരന് കക്കുഴിയില്‍, ജോയിന്റ് കണ്‍വീനര്‍ ശശിധരന് സി.വി, രക്ഷാധികാരി നാരായണന് കക്കുഴിയില്‍, മനോജ് കെ.പി എന്നിവര്‍ പങ്കെടുത്തു
















