വടകര: പുതിയാപ്പ് ചോയ്യോത്ത് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ‘പുതിയാപ്പ് ഫെസ്റ്റ്’ സാംസ്കാരികോത്സവം നവംബര്‍ 22 മുതല്‍ 28 വരെ നടക്കുമെന്ന്
സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കലയും സാഹിത്യവും ചിന്തയും വിനോദവും ഒത്തുചേരുന്ന ഫെസ്റ്റില്‍ പ്രമുഖ സിനിമാ-നാടക-സാംസ്കാരിക പ്രവര്‍ത്തകര്‍ അണിനിരക്കും. സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും സര്‍ഗാത്മകതയുടെയും അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന മേളയില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. സന്തോഷ് കീഴാറ്റൂര്‍, പി.പി.കുഞ്ഞികൃഷ്ണന്, ദേവരാജ്, സുരേഷ് ബാബു ശ്രീസ്ഥ, പ്രൊഫ. എ.ജി.ഒലീന, ടി.എം.ദിനേശന്, കാവുമ്പായി നാരായണന് തുടങ്ങിയവര്‍ വിവിധ ദിവസങ്ങളിലായി പങ്കെടുക്കും. ആഘോഷങ്ങളുടെ ഭാഗമായി പുസ്തകോത്സവം, കാര്‍ഷിക പ്രദര്‍ശനം, ഫുഡ് ഫെസ്റ്റിവല്‍, കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ സ്റ്റാളുകള്‍, കുട്ടികള്‍ക്കുള്ള അമ്യൂസ്മെന്റ് റൈഡുകള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. നാളെ (ഞായര്‍) വൈകുന്നേരം 5 മണിക്ക് സിനിമാ-നാടക നടന് സന്തോഷ് കീഴാറ്റൂര്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്സണ്‍ പി.കെ.ശശി മുഖ്യാതിഥിയാകും. തുടര്‍ന്ന് സ്റ്റാര്‍ ഇവന്റ്സ്
അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ നൈറ്റ്. തിങ്കളാഴ്ച പ്രാദേശിക വനിതകളുടെ കലാപരിപാടികള്‍ കോര്‍ത്തിണക്കിയ ‘ഷി ഷൈന്‍ – സെലിബ്രേഷന് ഓഫ് വിമന്‍’ പ്രൊഫ. എ.ജി.ഒലീന ഉദ്ഘാടനം ചെയ്യും. നഗരസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ കെ.എം.ഷൈനി മുഖ്യാതിഥിയാകും. ചൊവ്വാഴ്ച സാംസ്കാരിക സമ്മേളനം സാംസ്കാരിക പ്രവര്ത്തകന് ടി.എം.ദിനേശന് ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.ഗോപാലകൃഷ്ണന് മുഖ്യാതിഥിയാകും. തുടര്‍ന്ന് കണ്ണൂര്‍ അഥീന ഫോക്ക് അവതരിപ്പിക്കുന്ന ‘നാട്ടരങ്ങ്’. ബുധനാഴ്ച അങ്കണവാടി കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ കലാപരിപാടികളുമായി ‘കിഡ്സ് കാര്‍ണിവല്‍’. കാവുമ്പായി നാരായണന് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സുരേഷ് ബാബു ശ്രീസ്ഥ രചനയും ഷിനില്‍ വടകര സംവിധാനവും നിര്‍വഹിച്ച പ്രാദേശിക കലാകാരികള്‍ അണിനിരക്കുന്ന ‘പെണ്കണ്ണാടി’ നാടകം അരങ്ങേറും. വ്യാഴാഴ്ച നാടകദിനമാണ്. സുരേഷ് ബാബു ശ്രീസ്ഥ ഉദ്ഘാടനം ചെയ്യും. സിനിമാ നടന് ദേവരാജ്
മുഖ്യാതിഥിയാകും. തുടര്‍ന്ന് കെപിഎസിയുടെ ‘അശ്വമേധം’ അരങ്ങേറും. വെള്ളിയാഴ്ച പുതിയാപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പൂക്കലശം വരവ്. ശനിയാഴ്ച തിറ മഹോത്സവം. ഫെസ്റ്റിന്റെ ഭാഗമായി നവംബര്‍ 23, 24, 25 തിയ്യതികളില്‍ ഫാല്‍ക്കെ ഫിലിം സൊസൈറ്റി ഹാളില്‍ ചലച്ചിത്രോത്സവം നടക്കും. 23-ന് ഉച്ചയ്ക്ക് ഒരു മണിക്ക് ദീപ ചിത്രാലയം ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്മാന് പി.കെ.സതീശന്, ജനറല്‍ കണ്‍വീനര്‍ ജിനീഷ്.കെ.പി, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ശോഭിഷ്.കെ, പബ്ലിസിറ്റി കണ്‍വീനര്‍ ബിന്ദു.എ, ട്രഷറര്‍ സുജിത്ത്.വി.പി, പ്രീത എന്നിവര്‍ പങ്കെടുത്തു.















