വടകര: ചെമ്മരത്തൂര്‍ എ.കണാരേട്ടന് പഠന കേന്ദ്രം വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയാ നിര്‍ണയ ക്യാമ്പും
സംഘടിപ്പിച്ചു. കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രി, തിരുവള്ളൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടന്നത്. ചെമ്മരത്തൂര്‍ എല്‍പി സ്കൂളില്‍ നടന്ന ചടങ്ങ് തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷ്റഫ് ഉദ്ഘാടനം ചെയ്തു. പ്രസീമ.ടി.എച്ച് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയിലെ നേത്രരോഗ വിഭാഗം വിദഗ്ധ ഡോ. കെ.ആര്.ചിത്ര ചടങ്ങില്‍ നേത്രദാന സമ്മതപത്രം സ്വീകരിക്കുകയും ‘നേത്രദാനം മഹത് ദാനം’ എന്ന സന്ദേശത്തിന്റെ പ്രസക്തി വിശദീകരിക്കുകയും ചെയ്തു. വാര്‍ഡ് മെമ്പര്‍ വി.വി.പ്രദീപന് സംസാരിച്ചു. നൂറിലധികം പേര്‍ക്ക് വിദഗ്ധ നേത്ര പരിശോധന നടത്തി. തിമിരം കണ്ടെത്തിയവരെ സൗജന്യ ശസ്ത്രക്രിയയ്ക്കായി നിര്‍ദേശിച്ചു. സ്വാഗത സംഘം ചെയര്മാന് കോവുക്കല്‍ നാരായണന് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ടി.ടി.കെ.മനോജ് കുമാര്‍ നന്ദിയും പറഞ്ഞു.















