കോഴിക്കോട്: പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഏകദിന സംരംഭകത്വ
ശില്‍പ്പശാലകള്‍ സംഘടിപ്പിക്കുന്നു. കോഴിക്കോട് ജില്ലയില്‍ ഹോട്ടല്‍ ന്യൂ നളന്ദയില്‍ നവംബര്‍ 23 ന് നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ പ്രകാശ് പി. ജോസഫ് ശില്‍പ്പശാല ഉദ്ഘാടനം ചെയ്യും.
നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്റര്‍ മുഖേന രജിസ്റ്റര്‍ ചെയ്ത പ്രവാസി സംരംഭകര്‍ക്കായി സംഘടിപ്പിക്കുന്ന ശില്‍പ്പശാലയില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും സര്‍ക്കാര്‍ സഹായ പദ്ധതികള്‍, ബാങ്ക് വായ്പാ സൗകര്യങ്ങള്‍ എന്നിവ പരിചയപ്പെടുത്തുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സുമായി ബന്ധപ്പെടാം.
















