തിരുവനന്തപുരം: ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം തള്ളി ഗതാഗത മന്ത്രി സി.പി. ജോണ്‍. സംസ്ഥാനത്ത് ബസ് ചാര്‍ജ്, വിദ്യാര്‍ഥികളുടെ കണ്സെഷന് നിരക്ക്
എന്നിവ വര്‍ധിപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യങ്ങളൊഴിച്ച് ബസുടമകളുടെ മറ്റ് ഏതാവശ്യവും പരിഗണിക്കുമെന്നു മന്ത്രി പറഞ്ഞു.
ബസുടമകളില്‍ തന്നെ ഒരു വിഭാഗം നിരക്ക് വര്‍ധനവിന് എതിരാണ്. നിരക്ക് കൂട്ടിയാല്‍ യാത്രക്കാര്‍ കുറയുമെന്നും സ്വകാര്യ വാഹനങ്ങളിലേക്ക് മാറുമെന്നും ബസുടമകള്‍ സംശയിക്കുന്നതായി മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മുപ്പതിനായിരം ബസുകള്‍ ഉണ്ടായിരുന്നത് 8000 ആയി കുറഞ്ഞെന്നും സിപി ജോണ്‍ വ്യക്തമാക്കി. ഓട്ടോ-ടാക്സി
നിരക്ക് കൂട്ടണമെന്നാണ് സര്‍ക്കാരിന്റെയും അഭിപ്രായം. 2022 ലാണ് അവസാനമായി ഇവരുടെ നിരക്ക് നിശ്ചയിച്ചതെന്നും അദ്ദേഹം പറഞ്ഞു. കൗമാരക്കാര്‍ ഉള്‍പ്പെടുന്ന വാഹനാപകടങ്ങളില്‍ രക്ഷിതാക്കള്‍ക്ക് കൃത്യമായ ഉത്തരവാദിത്തമുണ്ടെന്ന് മന്ത്രി ഓര്‍മിപ്പിച്ചു. അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ അറിഞ്ഞില്ലെന്ന് പറഞ്ഞ് രക്ഷിതാക്കള്‍ക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
















