
കൊയിലാണ്ടി: കേരളത്തില്‍ മതേതര സമൂഹവും സൗഹാര്‍ദാന്തരീക്ഷവും പടുത്തുയര്‍ത്തുന്നതില്‍ ബാഫഖി കുടുംബം വഹിച്ച പങ്ക് നിസ്തുലമെന്ന് ചീഫ് വിപ്പ് അപു
ജോണ്‍ ജോസഫ്. കൊയിലാണ്ടിയില്‍ പൗരാവലി സംഘടിപ്പിച്ച സയ്യിദ് അലി ബാഫഖി തങ്ങള്‍ അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ നടത്തിയ സേവന പ്രവര്‍ത്തനങ്ങളെ സംഗമം അനുസ്മരിച്ചു.
അഡ്വ. പ്രവീണ്‍ കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി മഹല്ല് ഖാസി ടി കെ മുഹമ്മദ് കുട്ടി മുസ്ലിയാര് പ്രാര്‍ഥന നിര്‍വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍
സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, പാണക്കാട് സയ്യിദ് ബഷീര്‍ അലി ശിഹാബ് തങ്ങള്‍, എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം അനുസ്മരണ പ്രഭാഷണം നടത്തി.
സിപിഎം ജില്ല സെക്രട്ടറി എം മഹബൂബ്, മുന്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍, കൊയിലാണ്ടി നഗരസഭ ചെയര്മാന് യു.കെ. ചന്ദ്രന്, കൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് വി.പി. ഇബ്രാഹീം കുട്ടി, അബ്ദുല്‍ കരീം നിസാമി, എ അസീസ് എന്നിവര്‍ പ്രസംഗിച്ചു.
















