
നാദാപുരം: ഉപജില്ല സ്കൂള്‍ കലോത്സവം 11 മുതല്‍ 14 വരെ ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. ഒരുക്കം പൂര്‍ത്തിയാതായി സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഏഴ് പഞ്ചായത്തുകളില്‍ നിന്നായി 351 ഇനങ്ങളില്‍
3003 കുട്ടികള്‍ മാറ്റുരക്കും. ഒമ്പത് വേദികളിലും 12 ക്ലാസ് മുറികളിലുമായാണ് മത്സരം. 12 ന് രാവിലെ 10 മണിക്ക് നാദാപുരം എംഎല്‍എ കെ.എം അഭിജിത്ത് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം 14ന് തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രദീഷ് ഉദ്ഘാടനം ചെയ്യും.
വാര്‍ത്താ സമ്മേളനത്തില്‍ ചെയര്മാന് എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി ഗോപാലന്, വൈസ് പ്രസിഡന്റ് കെ.പി അശ്വിനി, ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ സി.എച്ച്. സനൂപ്, ബിപിസി കെ.വി കുഞ്ഞമ്മദ്, ജനറല്‍ കണ്‍വീനര്‍ സിന്ധു ജയരാജ്, കണ്‍വീനര്‍ എം.എന്‍ രമേഷ് ബാബു, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഇ.പ്രകാശന്, ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ ടി.അനില്‍ കുമാര്‍, പി.ടി.എ.പ്രസിഡന്റ് സി.പി ശ്രീജിത്ത്, പബ്ലിസിറ്റി കമ്മിറ്റി ചെയര്പേഴ്സന് കെ.പി.അനിഷ, കണ്‍വീനര്‍ സി.കെ.ദീപു, ജോയന്റ് കണ്‍വീനര്‍ വി.ടി.ലിഗേഷ്, വൈസ് ചെയര്മാന് വത്സരാജ് മണലാട്ട് എന്നിവര്‍ പങ്കെടുത്തു.
















