ഓര്‍ക്കാട്ടേരി: ഏറാമല സര്‍വീസ് സഹകരണ ബാങ്ക് മുന്‍ ജീവനക്കാരനും കേരള കോ-ഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് താലൂക്ക് മുന്‍ പ്രസിഡന്റുമായിരുന്ന ആര്. കെ. കൃഷ്ണന്റെ നിര്യാണത്തില്‍ കേരള കോ-ഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് വടകര താലൂക്ക് കമ്മിറ്റി അനുശോചിച്ചു. താലൂക്ക് പ്രസിഡന്റ് സേതുമാധവന്റെ
അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ താലൂക്ക് സെക്രട്ടറി ഇ.വി.നാണു, എം.എം. അശോകന്, കുനിയില്‍ രവീന്ദ്രന്, കെ. രാഘവന്, ടി. കെ. ഗോപാലന്, ബാലകൃഷ്ണ കുറുപ്പ്, ബാലന് എടച്ചേരി, രാഘവന് മേപ്പയില്‍, രവീന്ദ്രന് ചള്ളയില്‍ എന്നിവര്‍ സംസാരിച്ചു.















