
വടകര: പുത്തൂര്‍ തപാലാപ്പീസ് പൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പന്ത്രണ്ടാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് സുനീഷ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി പുറന്തോടത്ത് സുകുമാരന്‍, ജയകൃഷ്ണന് പറമ്പത്ത്, ദിവാകരന്, മോഹന കൃഷ്ണന്, അരവിന്ദന്, രാജേന്ദ്രന് തയ്യുള്ളതില്‍ എന്നിവര്‍ സംസാരിച്ചു.
















