
കുറ്റ്യാടി: സര്‍വീസില്‍ നിന്നു വിരമിച്ച അധ്യാപകരെ ആദരിച്ച് കുന്നുമ്മല്‍ ഉപജില്ലാ
സ്കൂള്‍ കലോത്സവത്തിന് തുടക്കമായി. വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍
ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ വാഴയില്‍ ഗുരുവന്ദനം ഉദ്ഘാടനം ചെയ്തു
കുന്നുമ്മല്‍ എഇഒ രത്നവല്ലി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് സുനന്ദ്, ക്ഷേമകാര്യ ചെയര്മാന് കെ. എം ഇസ്മയില്‍ , സ്വാഗത സംഘം ആര് ബി. കവിത
സ്കൂള്‍ മാനേജര്‍ കെ.വി. കുഞ്ഞികണ്ണന്‍, പ്രധാനാധ്യപകന് അനില്‍, കെ.പി. ദിനേശന്, എലിയാറ ആനന്ദന്, കെ. സതീശന്, വാസു, കെ പ്രകാശന്, നാസറുദ്ദിന്, റിയാസ് എന്നിവര്‍ സംസാരിച്ചു. ബാബുരാജ് രചിച്ച
കടത്തനാടിന്റെ ദേശ മുദ്രകള്‍ എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു. എച്ച് എം ഫോറം കണ്‍വീനര്‍ നാസര്‍ സ്വാഗതവും ജോ.കണ്‍വീനര്‍ കെ. എം ബീന നന്ദിയും പറഞ്ഞു.
വിവിധ കലാപരിപാടികള്‍ അരങ്ങേറി.
















