
വടകര: ശബരിമല മാളികപ്പുറം നിയുക്ത മേല്‍ശാന്തി ബ്രഹ്മശ്രീ ആയടം ദാമോദരന്‍ നമ്പൂതിരിക്ക് യോഗക്ഷേമസഭ വടകര ഉപസഭയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി.
കൂട്ടങ്ങാരം കുന്നംകുളങ്ങര ഇല്ലത്ത് നടന്ന ചടങ്ങില്‍ കുനിയില്ലത്ത് കേശവന് നമ്പൂതിരി അധ്യക്ഷത വഹിച്ചു. കുന്നംകുളങ്ങര വാസുദേവന്‍ നമ്പൂതിരി പൊന്നാട അണിയിച്ചു. ഉപസഭ പ്രസിഡന്റ് കക്കാട് കൃഷ്ണദാസ് നമ്പൂതിരി അനുമോദന ഫലകം കൈമാറി. യോഗക്ഷേമസഭ വടകര ഉപസഭ സെക്രട്ടറി കുറുങ്ങോട്ടില്ലം സുരേഷ് നമ്പൂതിരി സ്വാഗതവും ശ്രീനിവാസ് അരിങ്ങോട്ടില്ലം നന്ദിയും പറഞ്ഞു. നിരവധി പ്രമുഖരും യോഗക്ഷേമസഭാ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.
















