നാദാപുരം: മുന്‍ ഫുട്ബോള്‍ താരവും സ്പോര്‍ട്സ് ലേഖകനുമായ ഭാസി മലാപറമ്പ്, പ്രശസ്ത അനൗന്‍സര്‍ പ്രശാന്ത്, ആര്‍മി ഉദ്യോഗസ്ഥനും സംസ്ഥാന സ്കൂള്‍സ് വോളിബോള്‍
താരവുമായിരുന്ന ചിറക്കല്‍ ശശി എന്നിവരുടെ നിര്യാണത്തില്‍ വടകര വോളി കൂട്ടായ്മ അനുശോചനം രേഖപ്പടുത്തി. മുന്‍ സര്‍വീസസ് താരം കെ.പി.ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രാഘവന് മാണിക്കോത്ത്, സി.വി.വിജയന്, പി.കെ.വിജയന്, ടി.പി.മുസ്തഫ, വി.എം.ഷിജിത്ത്, എം.കെ.ഹരീഷ് എന്നിവര്‍ സംസാരിച്ചു.















