വടകര: മൂന്ന് ദിവസങ്ങളിലായി വടകരയില്‍ നടന്ന റവന്യു ജില്ലാ ശാസ്ത്രോത്സവത്തില്‍ 414 പോയിന്റ് നേടി മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. 405
പോയിന്റ് നേടിയ കോഴിക്കോട് സില്‍വര്‍ ഹില്‍സ് എച്ച്എസ്എസ് രണ്ടാം സ്ഥാനവും 350 പോയിന്റ് നേടിയ ജിവിഎച്ച്എസ്എസ് മടപ്പള്ളി മൂന്നാം സ്ഥാനവും നേടി. നാല് ഒന്നാം സ്ഥാനവും, ആറ് രണ്ടാം സ്ഥാനവും, 13 തേര്‍ഡും 66 എ ഗ്രേഡും 10 ബി ഗ്രേഡ് എന്നിവ നേടിയാണ് മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്കൂള്‍ തുടര്‍ച്ചയായി ഈ വര്‍ഷവും ജില്ലാ ശാസ്ത്രോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ചൂടിയത്. കഴിഞ്ഞ വര്‍ഷവും മേമുണ്ടക്കായിരുന്നു ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്. ഓവറോള്‍ ചാമ്പ്യന്‍ഷിപ്പിനൊപ്പം വിവിധ മത്സരങ്ങളില്‍ ട്രിപ്പിള്‍ കിരീടവും മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നേടി. ഹൈസ്കൂള്‍
വിഭാഗം ഗണിതശാസ്ത്രമേളയിലും സാമൂഹികശാസ്ത്ര മേളയിലും ഓവറോള്‍ നേടി ജില്ലയിലെ മികച്ച ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര വിദ്യാലയമായി മേമുണ്ട മാറി. ഇന്ന് നടന്ന ഹയര്‍ സെക്കന്‍ഡറി വിഭാഗം സാമൂഹ്യശാസ്ത്രമേളയിലും ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ജില്ലയിലെ മികച്ച ഹയര്‍ സെക്കന്‍ഡറി സാമൂഹ്യശാസ്ത്ര വിദ്യാലയമായും മേമുണ്ട മാറി. ജില്ലാ ശാസ്ത്രോത്സവത്തില്‍ മേമുണ്ടക്ക് മികച്ച വിജയം നേടിക്കൊടുത്ത വിദ്യാര്‍ഥികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും പിടിഎയും മാനേജ്മെന്റും ചേര്‍ന്ന് അഭിനന്ദിച്ചു. സമാപന സമ്മേളനത്തില്‍ മേമുണ്ട സ്കൂള്‍ ട്രോഫികള്‍ ഏറ്റുവാങ്ങി.















