മുയിപ്പോത്ത്: കോണ്‍ഗ്രസ് പ്രവര്‍ത്തകനും കെപിഎസ്ടിഎ നേതാവും സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്ന ആവള കുട്ടോത്ത് മഠത്തില്‍ മുക്കിലെ ചിറക്കര മുസ്തഫയുടെ
ആകസ്മികമായ നിര്യാണത്തില്‍ മഠത്തില്‍ മുക്കില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം അനുശോചിച്ചു. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂര് ഉദ്ഘാടനം ചെയ്തു. വി.കെ.വിനോദ് അധ്യക്ഷത വഹിച്ചു. മേപ്പയ്യൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി.രാമചന്ദ്രന്, ചെറുവണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് എം.കെ.സുരേന്ദ്രന്, കെപിഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ.ബിജു, വി.ബി.രാജേഷ്, ജസ്മി ന.മജീദ്, സത്യന് ചോല, കൊയിലോത്ത് ഗംഗാധരന്, പി.കെ.മൊയ്തീന്, ഏ.കെ.ഉമ്മര്‍, വിജയന് ആവള, ഇ.പ്രദീപ് കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗം പ്രമോദ് ദാസ്.എന്‍ എന്നിവര്‍ സംസാരിച്ചു. പ്രജിത്ത് മലയില്‍ സ്വാഗതവും റീജ ആവള നന്ദിയും പറഞ്ഞു.















