നാദാപുരം: കേരള സ്റ്റേറ്റ് ബ്രഷ്കട്ടര്‍ തൊഴിലാളി യൂണിയന് നാദാപുരം മണ്ഡലം കണ്‍വെന്‍ഷന്റെ ഭാഗമായി താലൂക്ക് ആശുപത്രിയും പരിസരവും ശുചീകരിച്ചു. യൂണിയന്
മണ്ഡലം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ശുചീകരണം ആശുപത്രി സൂപ്രണ്ട് ഡോ. പി.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ജില്ലാ സോഷ്യല്‍ മീഡിയ കണ്‍വീനര്‍ ജയേഷ് വളയം അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പുരുഷോത്തമന് വളയം ആശംസകള്‍ നേര്‍ന്നു. യൂണിയന് ജില്ല ജോയിന്റ് സെക്രട്ടറി ബാബു കുനിയല്‍ സ്വാഗതം പറഞ്ഞു. യൂണിയന് നാദാപുരം മണ്ഡലം കണ്വെന്ഷന് നാളെ (ഞായര്‍) ഉച്ചക്ക് രണ്ടിന് നാദാപുരം മൊയ്തീന് കുട്ടി വൈദ്യര് സ്മാരക അക്കാദമിയില്‍ നടക്കും. സംസ്ഥാന സെക്രട്ടറി മുസ്തഫ കണ്ണൂര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡണ്ട് പുരുഷോത്തമന് സംഘടനാ വിശദീകരണം നടത്തും. ജില്ലാ കമ്മിറ്റി നേതാക്കള്‍ പങ്കെടുക്കും.















