കക്കട്ടില്‍: നരിപ്പറ്റ, തിനൂര് വില്ലേജുകളിലെ കൃഷിക്കാര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി സ്വതന്ത്ര കര്‍ഷക സംഘം നേതൃത്വത്തില്‍ നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ്,
കൃഷി ഓഫീസര്‍, വില്ലേജ് ഓഫിസര്‍ എന്നിവര്‍ക്ക് നിവേദനം നല്കി. ഇഎസ്എ ലിസ്റ്റില്‍ ഉള്‍പ്പെട്ട ജനവാസ മേഖലകള്‍ ഒഴിവാക്കുക, വന്യമൃഗ ശല്യം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുക, കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുക മുതലായ ആവശ്യങ്ങള്‍ ഉന്നയിച്ച് നിവേദനം നല്കി. ഭാരവാഹികളായ ടി.പി.എം തങ്ങള്‍, എന്‍.ഹമീദ്, പാലേല് കുഞ്ഞമ്മദ്, കെ.എം.ഹമീദ്, എന്‍.സൂപ്പി, മുഫീദ, കാര്‍ത്തി, കെ.പി.മമ്മു, നവാസ് കാണങ്കണ്ടി, സി.വി.അസീസ്, ഖാലിദ്, മുറിച്ചാണ്ടി മമ്മു എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.















