കോഴിക്കോട്: ജില്ലയിലെ സ്റ്റേജ് കാരിയേജ് സര്‍വീസുകളുടെയും കെഎസ്ആര്‍ടിസി സര്‍വീസുകളുടെയും നിലവിലെ സമയക്രമം പുനഃപരിശോധിച്ച്, സര്‍വീസുകള്‍ തമ്മിലുള്ള
സമയത്തിലെ പൊരുത്തക്കേടുകള്‍ പരിഹരിക്കുന്നതിനും റൂട്ടുകള്‍ യുക്തിസഹമായി ക്രമീകരിക്കുന്നതിനുമായി യോഗം ചേരും. നവംബര്‍ 10ന് രാവിലെ 11ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. പ്രിയദര്‍ശിനി സര്‍വീസുകളുമായി ബന്ധപ്പെട്ട് സ്വകാര്യ സ്റ്റേജ് കാരിയേജ് ഓപ്പറേറ്റര്‍മാരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. ജില്ലയിലെ വിവിധ ബസ് ഉടമ സംഘടനകളില്‍ നിന്ന് രണ്ട് പ്രതിനിധികള്‍ക്ക് വീതം യോഗത്തില്‍ പങ്കെടുക്കാം. സംഘടനാ പ്രതിനിധികള്‍ അല്ലാതെ യോഗത്തില്‍ പങ്കെടുക്കുന്നവര്‍ കോഴിക്കോട് ആര്‍ടി ഓഫീസില്‍ മുന്‍കൂട്ടി അറിയിക്കണമെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.















