
വടകര: മരുന്ന് കഴിക്കാനുള്ള സമയം അലാറം വഴി അറിയിക്കുന്ന സംവിധാനം ഒരുക്കി
വടകര എംയു എംവിഎച്ച്എസ് സ്കൂള്‍. മെഡി മെയിറ്റ് എന്ന പേരിലാണ് ഇവിടത്തെ വിദ്യാര്‍ഥികളായ ഷെര്‍ന അശോകും റതുദേവും ടൗണ്‍ഹാളിലെ വിഎച്ച്എസ്സി സ്കില്‍ ഫെസ്റ്റിവലില്‍ എത്തിയത്. മെഡിമെയിറ്റ് മെഡിസിന് റിമൈന്‍ഡര്‍ എന്ന ഉപകരണത്തിലെ ബോക്സില്‍ മരുന്ന് വയ്ക്കും. കഴിക്കാനുള്ള സമയവും പ്രോഗ്രാം ചെയ്യും. നിശ്ചിത സമയമാവുമ്പോള്‍ എല്‍ഇഡി തെളിയുന്നതോടെ അലാറം മുഴങ്ങും. മരുന്ന് എടുത്ത്
കഴിച്ചാലേ ശബ്ദവും എല്‍ഇഡി വെളിച്ചവും ഓഫാകൂ. ഈ സംവിധാനം വയോജനങ്ങള്‍ക്ക് ഏറെ പ്രയോജനമാവും. പലപ്പോഴും മരുന്ന് കഴിക്കാന്‍ മറന്ന് പോവുന്നവര്‍ക്ക് മെഡിമെയിറ്റ് സംവിധാനം ഗുണകാരമാവും. ഒരു ഇലക്ട്രോണിക് ഉപകരണത്തിന്റെ മാതൃകയിലാണ് ഇത് രൂപ കല്പന ചെയ്തിരിക്കുന്നത്.
















