
മാഹി: ക്ലാസ് മുറിയില്‍ ഷോക്കേറ്റ അധ്യാപകന് സഹപ്രവര്ത്തകന് തുണയായി. ഷോക്കേറ്റ് ബോധം നഷ്ടപ്പെട്ട അധ്യാപകന് സഹപ്രവര്ത്തകന് സിപിആര്‍ നല്കി ജീവന് രക്ഷപ്പെടുത്തി.
ചാലക്കര പിഎംശ്രീ ഉസ്മാന് ഗവ. ഹൈസ്കൂളിലാണ് സംഭവം. കഴിഞ്ഞദിവസം അവസാന പീരിയേഡില്‍ ഏഴാം ക്ലാസില്‍ പാഠമെടുത്തുകൊണ്ടിരിക്കുകയായിരുന്ന മലയാള അധ്യാപകന് ആന്റണി മാത്യു (28) വിനാണ് ഷോക്കേറ്റത്. ബോര്‍ഡില്‍ എഴുതുമ്പോള്‍ വെളിച്ചക്കുറവിനെ തുടര്‍ന്ന് ലൈറ്റ് ഇടാന്‍ ശ്രമിക്കവേയാണ് അപകടം. ഷോക്കേറ്റ് ബോധം നഷ്ടപ്പെട്ട് അധ്യാപകന് നിലത്ത് വീണപ്പോള്‍ വിദ്യാര്‍ഥികളുടെ നിലവിളി കേട്ട് ഓടിയെത്തിയ ചിത്രകലാ അധ്യാപകനും കളരി ഗുരുക്കളുമായ ആര്‍ട്ടിസ്റ്റ് സനില്‍ കുമാര്‍ സിപിആര്‍ നല്‍കിയതിനെ തുടര്‍ന്നാണ് അധ്യാപകന്റെ ജീവന്
രക്ഷപ്പെടുത്താനായത്. തുടര്‍ന്ന് മാഹി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിക്കപ്പെട്ട അധ്യാപകന് അപകട നില തരണം ചെയ്തു.
വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ വിദ്യാലയത്തില്‍ ഇതുപോലെ ഒരു വിദ്യാര്‍ഥിക്കും ഷോക്കേറ്റിരുന്നു. മാഹിയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ വൈദ്യുതോപകരണങ്ങളുടെ ഗുണനിലവാരം പരിശോധിക്കണമെന്ന് രക്ഷിതാക്കള്‍ പലതവണ ആവശ്യപ്പെട്ടിട്ടുണ്ട്. പല വിദ്യാലയങ്ങളിലും വര്‍ഷങ്ങള്‍ക്കുമുമ്പുള്ള വയറിങ് ആണ് നിലവിലുള്ളത്.
















