
വടകര: മാക്കൂല്‍ നോര്‍ത്ത് റസിഡന്റ്സ് അസോസിയേഷനും മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ് യൂണിറ്റും സംയുക്തമായി അടിയന്തര ജീവന്‍രക്ഷാ പരിശീലന
പരിപാടി സംഘടിപ്പിച്ചു. പുതിയാപ്പ് ജെബി സ്കൂളില്‍ നടന്ന പരിപാടി കവിയും റസിഡന്റ്സ് അസോസിയേഷന് മുന്‍ പ്രസിഡന്റുമായ ദിനേശ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.പി. ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ 17-ാം വാര്‍ഡ് കൗണ്‍സിലര്‍ ശരണ്യ വാഴയില്‍ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റര് സുധീഷ് വള്ളില്‍, എന്‍എസ്എസ് പ്രോഗ്രാം
ഓഫീസര്‍ രശ്മി, ടി.പി. റഫീഖ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി റിനി ടി.കെ സ്വാഗതവും ട്രഷറര്‍ ഗംഗാധരന് കുനിയില്‍ നന്ദിയും പറഞ്ഞു.
അടിയന്തര സാഹചര്യങ്ങളില്‍ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ, സിപിആര്‍ തുടങ്ങിയവയില്‍ വിദഗ്ധ പരിശീലനം നല്കി. തുടര്‍ന്ന് എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ സന്ദേശം ഉള്‍ക്കൊള്ളുന്ന നാടകവും ഫ്ലാഷ് മോബും അവതരിപ്പിച്ചു. നാട്ടുകാരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ നിരവധി പേര് പങ്കെടുത്തു.
















