
വടകര: ജില്ല ശാസ്ത്ര മേളയുടെ ഭാഗമായി ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റി സംഘടിപ്പിച്ച വല്ലം മെടയല്‍ മത്സരം വേറിട്ട കാഴ്ചയായി. പഴയ തലമുറ കാര്‍ഷികാവശ്യങ്ങള്‍ക്കും
വീട്ടാവശ്യങ്ങള്‍ക്കുമായി ഉപയോഗിച്ചിരുന്ന വല്ലങ്ങള്‍ പിന്നീട് പ്ലാസ്റ്റിക്, റബ്ബര്‍ കൊട്ടകള്‍ വന്നതോടെ അപ്രത്യക്ഷമാവുകയായിരുന്നു. പുതിയ തലമുറക്ക് കേട്ട് മാത്രം പരിചയമുള്ള വല്ലങ്ങള്‍ കണ്മുന്നില് തെങ്ങോല കൊണ്ട് നിര്‍മിച്ചത് കൗതുകമായി. സെന്റ് ആന്റണീസ് സ്കൂളില്‍ നടന്ന വല്ലം നിര്‍മാണ മത്സരത്തില്‍ മൂന്ന് പേര് പങ്കെടുത്തു. ഒന്നാം സ്ഥാനം രാധാ സുരേഷ് ബാബു കരസ്ഥമാക്കി. ജാനകി, രാധ എന്നിവര്‍ക്ക് രണ്ടാം സ്ഥാനം.
സെന്റ് ആന്റണീസ് സ്കൂള്‍ പിടിഎ പ്രസിഡന്റ് വിനോദന്‍ സമ്മാനദാനം നിര്‍വഹിച്ചു.
ജെഎന്‍എം നിഷ പ്രിന്‍സിപ്പാള്‍ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ എം. ബിജു അധ്യക്ഷത വഹിച്ചു.
ശഹസാദ് വേളം, എന്‍.നിഷ, എന്‍. ശ്രീജന്, ദില്‍ന എന്നിവര്‍ സംസാരിച്ചു.
നിര്‍മിച്ച വല്ലങ്ങള്‍ ശാസ്ത്രമേള/സ്കില്‍ ഫെസ്റ്റിവലില്‍ മാലിന്യം ശേഖരിച്ച് സംസ്കരിക്കാന്‍ ഉപയോഗിക്കും.

സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിൻ്റെ 10% ഡിസ്ക്കൗണ്ട്
ലഭിക്കാൻ
ഇനി 3 ദിവസം മാത്രം
രണ്ടാം തവണയും CEO ക്ലബ് മെമ്പർഷിപ്പ് ലഭിച്ച വിവരം സന്തോഷത്തോടെ പങ്കിടുന്നു. ഒപ്പം നിങ്ങളുടെ കൂടെ നിൽക്കാൻ കഴിഞ്ഞു എന്നതിൽ ഞാൻ അഭിമാനിക്കുന്നു
സാമ്പത്തികസുരക്ഷയോടൊപ്പം ജീവിത സുരക്ഷയും നൽകുന്നു
എന്നതാണ് സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിൻ്റെ പ്രത്യേകത
രോഗങ്ങളും അപകടങ്ങളും വന്നിട്ട്
ഹെൽത്ത് ഇൻഷൂറൻസ് എടുക്കാം എന്ന് കരുതരുത്
പോളിസികളിൽ പരിധിയില്ലാത്ത ഓട്ടോമേറ്റിക്ക്
റീ സ്റ്റോറേഷൻ ലഭ്യമാണ്
വരുമാനത്തിൻ്റെ ചെറിയ ഭാഗം സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിന് മാറ്റി സുരക്ഷിതരാവുക
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
9447847414
9744847414
വിപണനരംഗത്തും വിപ ണാനന്തര സേവനത്തിലും നിരവധി അംഗീകാരങ്ങൾ നേടിയ സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വാങ്ങിത്തരുന്നതിലാണ് എൻ്റെ ഗ്യാരണ്ടി.
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















