കൊയിലാണ്ടി: കേരള സാഹിത്യ അക്കാദമി അധ്യക്ഷനായി നിയമിതനായ കവിയും പ്രഭാഷകനും എഴുത്തുകാരനുമായ കല്‍പ്പറ്റ നാരായണന് കൊയിലാണ്ടി പൗരാവലി നല്കുന്ന
സ്വീകരണത്തിന് ഒരുക്കം തുടങ്ങി. നവംബര്‍ 17-ന് മൂന്നിന് കൊയിലാണ്ടി ടൗണ്‍ഹാളിലാണ് പരിപാടി. തമിഴ്, മലയാള എഴുത്തുകാരന് ജയമോഹന്, എഴുത്തുകാരനും അംബേദ്കറിസ്റ്റു മായ ശരണ്‍കുമാര്‍ ലിംബാളെ, എം.എന്‍.കാരശ്ശേരി, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ഹരിത സാവിത്രി, എഴുത്തുകാരി ജിസ ജോസ്, ഷാഫി പറമ്പില്‍ എംപി, എംഎല്‍എമാരായ കെ. പ്രവീണ്‍കുമാര്‍, ഫാത്തിമാ തഹലിയ, നഗരസഭാധ്യക്ഷര്‍, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത്, പ്രസിഡന്റ്മാര്‍ തുടങ്ങിയ ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, സാഹിത്യ- സാംസ്കാരിക പ്രവര്‍ത്തകര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍, ചിത്രകലാ
പ്രവര്‍ത്തകര്‍, സംഗീത പ്രതിഭകള്‍, നാടകപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ശാന്തിപ്രിയയുടെ ബാവുല്‍ സംഗീത പരിപാടി, എമില്‍ മാധവി കല്പ്പറ്റക്കവിതകളെ ചേര്‍ത്തൊരുക്കി നടത്തുന്ന ചൊല്‍ക്കാഴ്ച, മ്യൂസിക് ക്യൂ ഒരുക്കുന്ന അവതരണ ഗാനം, ക്യൂ ബ്രഷ് ഒരുക്കുന്ന കല്‍പ്പറ്റ സ്കെച്ചെസ് എന്നീ അനുബന്ധ പരിപാടികളും ഉണ്ടാവും. കെ. പ്രവീണ്‍കുമാര്‍ എംഎല്‍എ ചെയര്‍മാനും മുന്‍ നഗരസഭാധ്യക്ഷ കെ. ശാന്ത കണ്‍വീനറുമായ സംഘാടക സമിതിയാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.
















