
കക്കട്ടില്‍: ആര്‍ജെഡി നേതാവും അടുക്കത്ത് എംയുപി സ്കൂള്‍ റിട്ട. അധ്യാപകനും കെഎസ്എസ്പിയു ഭാരവാഹിയുമായിരുന്ന വട്ടോളി വടക്കെ പറമ്പത്ത് വി.പി.വാസു (68)
അന്തരിച്ചു. കക്കട്ടില്‍ സഹകരണ
റൂറല്‍ ബാങ്ക് ഭരണസമിതി അംഗം, കക്കട്ടില്‍ ചാരുത ചാരിറ്റബിള്‍ ട്രസ്റ്റ് ജോ. സെക്രട്ടറി, ആര്‍ജെഡി കുറ്റ്യാടി നിയോജക മണ്ഡലം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
ഭാര്യ: ലീന. മകന്: വിഷ്ണുപ്രസാദ്. സഹോദരങ്ങള്‍: ചന്ദ്രി, അശോകന്, രാജന്.
സംസ്കാരം ഇന്ന് (ചൊവ്വ) വൈകിട്ട് നാലിന് വട്ടോളി ഒതയോത്ത് അങ്കണവാടിക്ക് സമീപത്തെ വീട്ടുവളപ്പില്‍.
















