തിരുവനന്തപുരം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പുതിയ ബാർ ലൈസൻസ് അനുവദിക്കാനുള്ള നടപടികളുമായി എക്സൈസ് കമ്മീഷണർ മുന്നോട്ടുപോയത് സർക്കാർ
നിർദേശം മറികടന്നെന്ന് വിവരം. വിമാനത്താവളത്തിലെ മറ്റൊരു ലോഞ്ചിൽ ബാർ ലൈസൻസ് അനുവദിക്കുന്നതിനായി എക്സൈസ് കമ്മീഷണർ സർക്കാരിനെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അപേക്ഷയിൽ പുതിയ മദ്യനയം നിലവിൽ വന്നശേഷം മാത്രം ലൈസൻസ് അനുവദിച്ചാൽ മതിയെന്നായിരുന്നു സർക്കാരിന്റെ നിലപാട്. എന്നാൽ ഈ നിർദേശം മറികടന്ന് ലൈസൻസ് അനുവദിക്കാനുള്ള നടപടികളുമായി എക്സൈസ് കമ്മീഷണർ മുന്നോട്ടുപോയി. സംഭവത്തിൽ എക്സൈസ് മന്ത്രി എം.ലിജു വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. തുടർച്ചയായുണ്ടാകുന്ന വിവാദങ്ങളിലും വകുപ്പ് അറിയാതെ എടുക്കുന്ന തീരുമാനങ്ങളിലും മന്ത്രിക്ക് അതൃപ്തിയുണ്ട്. ഡെപ്യൂട്ടി കമ്മീഷണർമാർക്ക് അനുകൂലമായി റിപ്പോർട്ട് നൽകിയതിലും മന്ത്രി അതൃപ്തി രേഖപ്പെടുത്തിയെന്നാണ് വിവരം. വിഷയത്തിൽ ഉടൻ അന്വേഷണം നടത്താനും സാധ്യതയുണ്ട്.
















