
വീണ്ടും വിവാഹിതയാകാൻ ഒരുങ്ങുകയാണെന്ന വാർത്ത പങ്കുവച്ച് ഗായിക റിമി ടോമി. യുട്യൂബിലൂടെയാണ് റിമി ഇക്കാര്യം പങ്കുവച്ചത്. റിമിയുടെ തന്നെ ഫിറ്റ്നെസ് ട്രെയിനറായ ലി
ബിൻ മാത്യുവാണ് വരൻ. മുംബൈയിലാണ് ലിബിന്റെ സ്വദേശം. നവംബർ 14ന് മുംബൈ ഡോംബിവല്ലി മാർത്തോമ പള്ളിയിൽ വച്ചാണ് റിമിയുടെ വിവാഹം.
മാർച്ചിലാണ് തങ്ങൾ കണ്ടുമുട്ടിയതെന്നും എന്നാൽ അതിന് മുൻപ് തന്നെ ഫോണിൽ കൂടി പരസ്പരം ഇഷ്ടപ്പെട്ടിരുന്നുവെന്നും റിമി പറയുന്നു. മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ മുംബൈ മെട്രോപൊളിറ്റൻ മേഖലയിലെ ഡോംബിവ്ലി എന്ന സ്ഥലത്താണ് വിവാഹം നടക്കുക. തനിക്ക് ഒരു അച്ഛനായും ഭർത്താവായും അതിലുപരി സുഹൃത്തായും ലിബിൻ മാറിയെന്നും ഇനി മുന്നോട്ടുള്ള ജീവിതത്തിലും അദ്ദേഹം ഉണ്ടാകുമെന്നും റിമി പുതിയ വീഡിയോയിൽ പറഞ്ഞു.
ആരാധകര്‍ ഹാപ്പി
മലയാളത്തിന്റെ പ്രിയപ്പെട്ട ഗായികയും നായികയുമായ റിമി ടോമി ഒരു പുതുജീവിതം
കണ്ടെത്താന്‍ പോകുന്നുവെന്ന വാര്‍ത്ത അവരുടെ ആരാധകരെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്. തന്റെ സന്തോഷവും സന്താപവും ഒരു ചിരിയുടെ മറവില്‍ ഒളിപ്പിക്കാറുള്ള റിമി, ഏറെക്കാലമായി സിംഗിള്‍ ലൈഫുമായി ജീവിക്കുകയായിരുന്നു. റോയ്സുമായി വിവാഹമോചനം നേടിയതില്‍ പിന്നെ, റിമി ഇനിയും തനിച്ചുള്ള ജീവിതം നയിക്കാന്‍ തീരുമാനിച്ചുറപ്പിച്ചോ എന്ന ചോദ്യം പലയിടങ്ങളില്‍ നിന്നായി ഉയര്‍ന്നുവന്നിരുന്നു. നാല്പതു പിന്നിട്ട റിമി, പ്രായം ഒന്നിനും തടസമല്ല എന്ന് തെളിയിക്കുന്ന പ്രഖ്യാപനം കൂടിയായി മാറി ഈ വിവാഹം.
















