കുറ്റ്യാടി: പോലീസിന്റെ ക്രിമിനല്‍ മാഫിയ കൂട്ടുകെട്ടിനെതിരെ യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ കുറ്റ്യാടി സി.ഐ ഓഫീസിലേക്കും നാദാപുരം ഡിവൈഎസ്പി ഓഫീസിലേക്കും മാര്‍ച്ച് നടത്തി. കുറ്റ്യാടിയില്‍ മുസ്ലിം ലീഗ് കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് കെ.ടി അബ്ദുള്‍ റഹ്മാന് ഉദ്ഘാടനം ചെയ്തു. മന്‍സൂര്‍ ഇടവലത്ത് അധ്യക്ഷത വഹിച്ചു. ലീഗ് മണ്ഡലം പ്രസിഡന്റ് നൊച്ചാട്ട് കുഞ്ഞബ്ദുല്ല, ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി എം.പി.ഷാജഹാന്, പി പി റഷീദ്, സി.എ നൗഫല്‍, ഇ പി സലീം, വി എം റഷാദ്, വി പി മൊയതു, മനാഫ് ഊരത്ത്, സുബൈര്‍ ചെത്തില്‍, സവാദ് കുറുന്തോടി, ടി.കെ റഫീഖ്, ഷൗക്കത്ത് കെ.പി, മുഹമ്മദ് കെ.പി എന്നിവര്‍ പ്രസംഗിച്ചു.
നാദാപുരത്ത് മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ബംഗ്ലത്ത് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് കെ.എം ഹംസ അധ്യക്ഷനായി. വി ജലീല്‍, എ.എഫ് റിയാസ്, ഒ മുനീര്‍, മുഹമ്മദ് പേരോട്, സി ഫാസില്‍, അന്‍സാര്‍ ഓറിയോണ്‍, അജ്മല്‍ തങ്ങള്‍സ്, ഇ.വി.അറഫാത്ത്, റാഷിക് ചങ്ങരംകുളം എന്നിവര്‍ പ്രസംഗിച്ചു.