
കോഴിക്കോട്: നവംബര്‍ ഏഴിന് ഡിസിസിയുടെ നേതൃത്വത്തില്‍ കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ‘ദേശ് ബഛാവോ’ റാലിയുടെ മുന്നോടിയായി ജില്ലയിലെ തദ്ദേശ
സ്ഥാപനങ്ങളിലെ കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ സംഗമം ഡിസിസി ഓഫീസില്‍ നടന്നു.
മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. മോദി സര്‍ക്കാറിന്റെ ജനാധിപത്യവിരുദ്ധ നയങ്ങള്‍ക്കെതിരെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി പി.എം. നിയാസ്, മുന്‍ ഡിസിസി പ്രസിഡന്റ് കെ.സി. അബു, യുഡിഎഫ്
ജില്ലാ ചെയര്മാന് വി.ഡി. ജോസഫ്, ഡിസിസി ജനറല്‍ സെക്രട്ടറി പി.എം. അബ്ദുറഹ്മാന്, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരി പുതിയോത്ത്, ഡിസിസി സെക്രട്ടറി കെ. രാമചന്ദ്രന്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് മുനീര്‍ ഇരവത്ത്, സംസ്ഥാന ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന് ഭാരവാഹികളായ കോട്ടയില്‍ രാധാകൃഷ്ണന്, ബിജു താനിക്കുഴി തുടങ്ങിയവര്‍ സംസാരിച്ചു.
















