
വടകര: സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ ഇന്‍ക്ലൂസീവ് സ്പോര്‍ട്സ് വിഭാഗത്തില്‍ മത്സരിച്ച് ജേതാക്കളായ തോടന്നൂര്‍ ഉപജില്ലയിലെ മിടുക്കര്‍ക്ക് അനുമോദനം. പാറക്കല്‍
അബ്ദുല്ല എംഎല്‍എ ഉപഹാരം നല്കി. തോടന്നൂര്‍ ബിആര്‍സിയുടെ കീഴില്‍ മത്സരിച്ച 10 പേരില്‍ നാലു പേര്‍ക്ക് ഗോള്‍ഡ് മെഡലും ഒരു വിദ്യാര്‍ഥിക്ക് സില്‍വര്‍ മെഡലും ലഭിച്ചു. റിഫാന ഇസ്മയില്‍, സന പര്വീന്, നിയത് ടി, ധ്യാഷമിക് എസ്.എസ് എന്നിവര്‍ക്കാണ് ഗോള്‍ഡ് മെഡല്‍ ലഭിച്ചത്. മുഹമ്മദ് സിനാസ്.സി സില്‍വര്‍ മെഡല്‍ നേടി. എമര്‍ജിംഗ് പ്ലയറായി തെരഞ്ഞെടുത്ത ഗോള്‍ഡ് മെഡല്‍ ജേതാവ് കുന്നുമ്മല്‍ സാമിന് ഷവായിസിനെയും അനുമോദിച്ചു.
ചടങ്ങില്‍ വേളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സി മുജിബു റഹ്മാന്, തോടന്നൂര്‍ ബ്ലോക്ക് പ്രൊജക്ട് കോഡിനേറ്റര്‍ എം.എം. മുഹമ്മദ്, കോഴിക്കോട് ഡയറ്റ് പ്രിന്‍സിപ്പാള്‍ അബ്ദുല്‍ നാസര്‍,
കെ ടി അബ്ദുറഹ്മാന്, കെ. കൃഷ്ണകുമാര്‍, പി പി റഷീദ്, മന്‍സൂര്‍ എടവലത്ത്, രാജേഷ് ടികെ, ഹമീദ് ടി പി, രതീഷന്‍, ഷഫീഖ് ചാലില്‍, എം കെ ഗഫൂര്‍ എന്നിവര്‍ സംബന്ധിച്ചു.















