കോഴിക്കോട്: വിദേശ മദ്യവുമായി വടകര എക്സൈസ് പാര്‍ട്ടി പിടികൂടിയ മധ്യ വയസ്കനെ കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടു. പൊന്മേരിപറമ്പില്
ചേരിക്കാട്ടില്‍ പൊയില്‍ ബാലകൃഷ്ണനെയാണ് (62) കോഴിക്കോട് മാറാട് സ്പെഷ്യല്‍ കോടതി ജഡ്ജി സി.സുരേഷ്കുമാര്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വിട്ടയച്ചത്.
2023 മാര്‍ച്ച് 22 ന് വൈകിട്ട് 4 മണിയോടുകൂടി വടകര എക്സൈസ് പ്രിവന്റീവ് ഓഫീസറും സംഘവും പൊന്മേരിപറമ്പില് 3.42 ലിറ്റര്‍ വിദേശ മദ്യവുമായി പിടികൂടി എന്നാണ് കേസ്. പ്രതിക്കെതിരെയുള്ള കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വിധിയില്‍ പറയുന്നു. പ്രതിക്കുവേണ്ടി അഭിഭാഷകരായ പി.പി.സുനില്‍കുമാര്‍, എ.പി.സുബിഷ, എ.ഷബ്ന എന്നിവര്‍ ഹാജരായി.















